തിരുവമ്പാടി സ്വദേശി എമേഴ്സൺ കല്ലോലിക്കലിന് സിറിയക് ജോൺ സ്മാരക കർഷക പുരസ്‌കാരം കൈമാറി

തിരുവമ്പാടി :മുൻ കൃഷി മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി. സിറിയക് ജോണിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സിറിയക് ജോൺ സ്മാരക കർഷക പുരസ്‌കാരം
എമേഴ്സൺ കല്ലോലിക്കലിന് മേയർ ബീന ഫിലിപ്പ് സമ്മാനിച്ചു. തിരുവമ്പാടി ആനക്കാംപൊയിൽ സ്വദേശിയാണ് എമേഴ്സൺ കല്ലോലിക്കൽ
കോഴിക്കോട്ട് ഡി.സി.സി സംഘടിപ്പിച്ച സിറിയക് ജോൺ അനുസ്മരണ സമ്മേളനത്തിലാണ് പുരസ്‌കാരം നൽകിയത്. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ച പരിപാടി ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷക
അനുസ്മരണ പ്രഭാഷണം ഡോ. എം.എൻ. കാരശ്ശേരി നിർവഹിച്ചു. കൂടാതെ, എൻ.കെ. അബ്ദുറഹിമാൻ, കെ.സി. അബു, പി.എം. സുരേഷ് ബാബു, സോണി സെബാസ്റ്റ്യൻ, മുക്കം മുഹമ്മദ്, എ. പ്രദീപ് കുമാർ, കെ. ബാലനാരായണൻ, ജോർജ്, ബാബു സിറിയക് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങളിൽ പങ്കെടുത്തു.
സിറിയക് ജോണിന്റെ ജീവിതവും കൃഷി രംഗത്തെ സംഭാവനകളും വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു.