Kodanchery
കോടഞ്ചേരിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: ബ്ലഡ് ഡോണേഴ്സ് കേരളയുടെയും കോഴിക്കോട് സഹകരണ ആശുപത്രിയുടെയും സഹകരണത്തോടെ കപ്പൂച്ചിൻ സഹോദരങ്ങളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോടഞ്ചേരി ഇടവകയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഇടവക അസിസ്റ്റൻറ് വികാരി ഫാ. ജിജോ മേലാട്ട് അധ്യക്ഷത വഹിച്ചു.
ആലുവ സെൻറ് തോമസ് പ്രൊവിൻസ് അംഗം ഫാ. ട്രീജോ ചക്കാലക്കൽ, പതിനേഴാം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, ബ്രദർ ഡയസ് ആൻറണി, ബ്രദർ സജിത്ത് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം ചെയ്തു.