Nellipoyil

നെല്ലിപ്പൊയിലിന് അഭിമാന നേട്ടം: വാർത്തവായന മത്സരത്തിൽ എയ്ഞ്ചൽ മേരിക്ക് മൂന്നാം സ്ഥാനം

നെല്ലിപ്പൊയിൽ: ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയും മുക്കം സി ടിവിയും സംയുക്തമായി സംഘടിപ്പിച്ച വാർത്തവായന മത്സരത്തിൽ നെല്ലിപ്പൊയിൽ സ്വദേശിനി മുകുളത്ത് എയ്ഞ്ചൽ മേരി പ്രതിഭ പ്രകടിപ്പിച്ചു. കുന്നമംഗലം, മുക്കം, താമരശ്ശേരി, തോട്ടുമുക്കം സബ് ജില്ലകളിൽ നിന്നെത്തിയ വിദ്യാർത്ഥികളുമായുള്ള കടുത്ത മത്സരത്തിൽ എയ്ഞ്ചൽ മേരി മികച്ച മൂന്നാം സ്ഥാനം നേടി.

വിജയികൾക്ക് മാമ്പറ്റ ഡോൺ ബോസ്കോയുടെ വാർഷിക ദിനത്തിൽ മോമെന്റോ നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എയ്ഞ്ചൽ മേരി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിനിയാണ്. മഞ്ഞുവയലിലെ മുകുളത്ത് ബിജു, ലെല്ലറ്റ് ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകളായ എയ്ഞ്ചൽ, നിലവിൽ കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

Related Articles

Leave a Reply

Back to top button