ThamarasseryThiruvambady

ഹജ്ജ് സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു

താമരശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ അടുത്ത വർഷത്തെ ഹജ്ജ് കർമത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠനക്ലാസ് നടന്നു. ഹജ്ജ് കമ്മിറ്റി മെമ്പർ പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട് അധ്യക്ഷനായി. ഡോ. സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ അവേലത്ത് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

സംസ്ഥാന ഹജ്ജ് ട്രൈനിങ് ഓർഗനൈസർ പി.കെ. ബാപ്പു ഹാജി, സ്റ്റേറ്റ് ഫാക്കൽറ്റി യു.പി. അബ്ദുൽ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിൽനിന്നും ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട എണ്ണൂറോളം പേർ ക്ലാസിൽ പങ്കെടുത്തു. മുൻ എം.എൽ.എ. വി.എം. ഉമ്മർ, കെ.വി. അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ് സഖാഫി, പി.പി. അസ്ലം ബാഖവി, എൻ.പി. സൈതലവി, അബുഹാജി മയൂരി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button