Kodanchery

സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്തു

കോടഞ്ചേരി: 2024-25 സാമ്പത്തിക വർഷം കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി വികസിപ്പിച്ചെടുത്ത കശുമാവ് തൈകൾ വിതരണം ചെയ്തു. അധികം പൊക്കം വയ്ക്കാത്ത, പടരാത്ത, നിയന്ത്രിച്ച് വളർത്താവുന്ന, 3 വർഷം കൊണ്ട് കായ്ക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് വിതരണം നടത്തിയത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജനറൽ വിഭാഗത്തിന് 4000 കശുമാവിൻ തൈകളും പട്ടികവർഗ്ഗ മേഖലയിൽ 3000 കശുമാവിൻ തൈകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ,ലിസി ചാക്കോ, സൂസൻ കേഴപ്ലാകൽ, ലീലാമ്മ കണ്ടത്തിൽ, റോസിലി മാത്യു, കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രിയ അഭിലാഷ്, കൃഷി ഓഫീസർ രമ്യ രാജൻ കശുമാവ് വികസന കോർപ്പറേഷൻ പ്രതിനിധി മുഹമ്മദ് ആഷിക് എന്നിവർ സംബന്ധിച്ചു.

വിതരണം ചെയ്ത കശുമാവിൻ തൈകൾ ശാസ്ത്രീയമായി എങ്ങനെ വളർത്താം എന്നതിനെ ആസ്പദമാക്കി 9-12- 2024 തിങ്കളാഴ്ച രാവിലെ 9.30 മുതൽ മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കശുമാവിൻ തൈകൾ ശാസ്ത്രീയമായി കൃഷി ചെയ്ത് എങ്ങനെ വരുമാനം വർദ്ധിപ്പിക്കാം എന്നത് കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button