Mukkam
ആരാധനാലയ സംരക്ഷണ സംഗമം നടത്തി
മുക്കം : വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് ആരാധനാലയ സംരക്ഷണ സംഗമം നടത്തി. ബാബറി ദിനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ അഞ്ഞൂറ് കേന്ദ്രങ്ങളിൽ നടത്തിയ ആരാധനാലയ സംരക്ഷണ സംഗമങ്ങളുടെ ഭാഗമായാണ് മുക്കത്ത് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ജനറൽസെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ.കെ. ബാവ അധ്യക്ഷനായി. മുസ്‌ലിംലീഗ് പ്രതിനിധി റഷീദ് ഖാസിമി, നഗരസഭാ കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, അബ്ദുൾ ഗഫൂർ, എം.പി. ഉസ്‌വത്ത് എന്നിവർ സംസാരിച്ചു. കെ. ഉബൈദ്, ടി.എൻ. അസീസ്, ഗഫൂർ പൊറ്റശ്ശേരി, സെലീന പുൽപറമ്പിൽ, റൈഹാന കല്ലുരുട്ടി, അസീസ് തോട്ടത്തിൽ എന്നിവർ നേതൃത്വംനൽകി.