കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്തിലെ 17 സ്കൂളുകളിൽ നിന്നായി 150 ൽ പരം കുട്ടികൾ പങ്കെടുത്തു. മാലിന്യ സംസ്കരണം, ശുചിത്വം, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, ജൈവ അജൈവ മാലിന്യ സംവിധാനങ്ങൾ, എന്നിവയെ സംബധിച്ച് കുട്ടികൾ ക്ലാസുകൾ നയിച്ചു.
പ്ലാസ്റ്റിക്ക് കത്തിക്കുന്നതിൻ്റെയും വലിച്ചെറിയുന്നതിൻ്റെയും ദോശ ഫലങ്ങളെ കുറിച്ചും കുട്ടികൾ ക്ലാസുകൾ അവതരിപ്പിച്ചു. ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പഞ്ചായത്ത് പ്രസിഡണ്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പന്നിക്കോട് എ.യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയം കുട്ടിഹസ്സൻ, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, പഞ്ചായത്തംഗങ്ങളായ യു.പി മമ്മദ്, കെ.ജി സീനത്ത്, അസിസ്റ്റൻ്റ് സെക്രട്ടറി അബ്ദുൾ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ സി റിനിൽ, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ജിഷ എത്തിവർ പങ്കെടുത്തു.