Koodaranji
കൂടരഞ്ഞിയിൽ പന്നി ഫാമുകളിൽ പരിശോധന കർശനമാക്കി: നിയമലംഘനങ്ങൾക്കെതിരെ നടപടി

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണവും പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനായി പന്നി ഫാമുകളിൽ പരിശോധന നടത്തി. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഫാമുകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, ജെ.എച്ച്.ഐ ആദിഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഫാമുകൾക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ അറിയിച്ചു.
പകർച്ചവ്യാധി പടരുന്നത് തടയാൻ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.