Thiruvambady

തിരുവമ്പാടിയിൽ വിദ്യാർത്ഥികളുടെ ഹരിതസഭ സംഘടിപ്പിച്ചു

തിരുവമ്പാടി : വിദ്യാർത്ഥികൾക്കായി ഹരിതസഭ സംഘടിപ്പിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൾ നാസർ വിദ്യാർത്ഥികൾക്ക് ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥി പ്രതിനിധികൾ ശുചിത്വ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

വിദ്യാലയ പരിസരവും പൊതുയിടങ്ങളും വീടും ശുചിത്വത്തോടെ പരിപാലിക്കുമെന്ന പ്രതിജ്ഞ പുതുക്കിയാണ് വിദ്യാർത്ഥികൾ ഹരിതസഭയിൽ നിന്ന് മടങ്ങിയത്.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മുഹമ്മദലി കെ.എം., ലിസി സണ്ണി, കെ.എ.ംബേബി, ബീന ആറാംപുറത്ത്, അപ്പു കോട്ടയിൽ, സെക്രട്ടറി വി. ഷാജു, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ മുത്താലം, അസിസ്റ്റൻ്റ് സെക്രട്ടറി ബൈജു തോമസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button