Thiruvambady
തിരുവമ്പാടി ടൗണിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി : സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 13, 2024 വൈകുന്നേരം 4.00 മണിമുതൽ തിരുവമ്പാടി ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.
യു സി മുക്കിൽ നിന്നും ടൗൺവരെ പ്രകടനവും തുടർന്ന് പൊതു സമ്മേളനവും നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണ നടപടികൾ. യാത്രാപരിപാടികൾ ഉണ്ടെങ്കിൽ യാത്രക്കാർ മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.







