Puthuppady
പുതുപ്പാടിയിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

പുതുപ്പാടി :പുതുപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, ഹോർഡിങ്ങുകൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ നടപടികൾ പ്രാബല്യത്തിലാക്കുന്നത്. അനധികൃത ബോർഡുകളും മറ്റു ഘടകങ്ങളും നിർദേശിച്ച സമയംമോ വരെ നീക്കം ചെയ്യാത്തവരിൽനിന്ന് ഓരോ ബോർഡിനും പരമാവധി 5,000 രൂപ പിഴയും നീക്കംചെയ്യുന്നതിനുള്ള ചെലവും ഈടാക്കും.
ഇതോടൊപ്പം, നിയമലംഘകർക്ക് പ്രോസിക്യൂഷൻ നടപടികളും നേരിടേണ്ടിവരുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി