Nellipoyil

നെല്ലിപ്പൊയിൽ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു

നെല്ലിപ്പൊയിൽ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ അങ്ങാടികൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരണം നടത്തി നാടിന് സമർപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ക്യാമ്പ് നടത്തിയത്.

വ്യാപാരി വ്യവസായി ഏകോപനസമിതി നെല്ലിപ്പൊയിൽ യൂണിറ്റ്, ഒയിസ്കാ ഇൻറർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ, ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ, ഓട്ടോ-ടാക്സി തൊഴിലാളി യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നെല്ലിപ്പൊയിൽ ജൂബിലി ഹാളിൽ നടന്ന പൊതുയോഗം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടയാത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ കോർഡിനേറ്റർ ടി. എ. അഷ്റഫ് പദ്ധതിയുടെ നടപടിക്രമങ്ങൾ വിശദീകരിച്ചു.

വാർഡ് മെമ്പർമാരായ സൂസൻ വർഗീസ്, റോസമ്മ കയത്തുങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് മൂലെപറമ്പിൽ, ഒയിസ്കാ ഇൻറർനാഷണൽ പ്രസിഡണ്ട് വിൽസൺ തറപ്പേൽ, കോടഞ്ചേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷാലു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button