Mukkam
വൈദ്യുതിനിരക്ക് വർധന; വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തി

മുക്കം : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക പരിപാടി ഉദ്ഘാടനംചെയ്തു. യൂണിറ്റ് വൈസ് പ്രസിഡൻറ് അബ്ദുച്ചാലിയർ അധ്യക്ഷനായി.
യൂണിറ്റ് സെക്രട്ടറി അനീസുദീൻ, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് നൂറുദ്ധീൻ സനം, ജില്ലാ എക്സിക്യുട്ടീവ് അംഗം മജീദ് പോളി, പുരുഷോത്തമൻ, ഡിറ്റോ തോമസ്, എം.കെ. മമ്മദ്, എം.ടി. അസ്‌ലം, എം.കെ. ഫൈസൽ, ഹാരിസ് ബാബു, ഫൈസൽ മെട്രോ, കെ.ടി. ശരീഫ് എന്നിവർ നേതൃത്വം നൽകി.