Thiruvambady
കൊച്ചി നേവി മാരത്തോണിൽ തിരുവമ്പാടി സ്വദേശിനിക്ക് രണ്ടാം സ്ഥാനം

തിരുവമ്പാടി : കൊച്ചി നേവൽ ബേസ് ഇന്ന് നടത്തിയ 10 കിലോമീറ്റർ മാരത്തോണിൽ തിരുവമ്പാടി സ്വദേശിനി ഫെമിൻ ട്രീസ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ദുബായിൽ മറൈൻ എഞ്ചിനീയറായി 17 വർഷമായി ജോലി ചെയ്തു വരുന്ന ഫെമിൻ ട്രീസ, തിരുവമ്പാടി കറ്റ്യായാട് താമസിക്കുന്ന റിട്ടേഡ് സൈനിക ഉദ്യോഗസ്ഥൻ കിഴക്കേവീട്ടിൽ മാത്യു തോമസ് – മേരി മാത്യു ദമ്പതികളുടെ മകളാണ്.
ഭർത്താവ് ദുബായിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന താമരശ്ശേരി പുലക്കുടിയിൽ ജയ്മോൻ ഇവർക്ക് ഒമ്പതാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.