Karassery
യു.ഡി.എഫ്. സായാഹ്നധർണ നടത്തി

കാരശ്ശേരി : ജലജീവൻ മിഷന്റെ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാതെയും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളക്കെട്ടായി കിടക്കുന്നതിനെതിരേയും അന്യായമായ വൈദ്യുതി ചാർജ് വർധനയിലും രൂക്ഷമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ചും കുമാരനല്ലൂരിൽ യു.ഡി.എഫ്. സായാഹ്നധർണ നടത്തി.
കടുത്ത യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സി.കെ. കാസിം ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. വാർഡ് ചെയർമാൻ അസീസ് ഒളകര അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര, അംജിദ് ഖാൻ, ഉമ്മർ അവിഞ്ഞിപ്പുറം, അലി വാഹിദ്, നിഷാദ് വീച്ചി, സി.വി. ഗഫൂർ, അനീസ് പള്ളിയാലി, ആബിദ് കുമാരനല്ലൂർ, കെ.എം. അഷ്‌റഫ് അലി തുടങ്ങിയവർ സംസാരിച്ചു.