Thiruvambady
കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചു

തിരുവമ്പാടി : കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി വ്യാപകമായി നശിപ്പിച്ചു. പുന്നക്കൽ കടുകക്കുന്നേൽ ഷാജുവിന്റെ 10 സെന്റ് സ്ഥലത്തെ മുഴുവൻ കപ്പക്കൃഷിയും നശിപ്പിച്ചു. കാട്ടുപന്നികളും മുള്ളൻപന്നിയുമിറങ്ങി വിളവെടുക്കാൻ പ്രായമായ മുഴുവൻ മരച്ചീനിയും നശിപ്പിച്ചതിന്റെ വിഷമത്തിലാണ് അദ്ദേഹം.
ചുറ്റിലും വലിച്ചുകെട്ടിയിരുന്ന നെറ്റ് ചവിട്ടിമെതിച്ചാണ് കാട്ടുപന്നികൾ കൂട്ടമായെത്തിയത്. പെരിമാലിപ്പടി കുരീക്കാട്ടിൽ ജെയിംസിന്റെ കൃഷിയിടത്തിലും വ്യാപക നാശനഷ്ടമുണ്ടായി. 60-ൽപ്പരം കവുങ്ങിൻതൈകൾ, 20 തെങ്ങിൻതൈകൾ, 40 കുലച്ച വാഴകൾ തുടങ്ങിയവ നശിപ്പിച്ചു. വന്യമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്നത് തുടരുമ്പോഴും നഷ്ടപരിഹാരത്തിന് കാലതാമസം നേരിടുകയാണ്.