പൂവാറൻതോട് മിനി ജലവൈദ്യുത പദ്ധതി സന്ദർശിച്ചു

കൂടരഞ്ഞി പഞ്ചായത്തിലെ നിർമ്മാണം നടക്കുന്ന പൂവാറൻതോട് മിനിജല വൈദ്യുത പദ്ധതി പ്രദേശം കൂടരഞ്ഞി സ്വയം സഹായ സംഘം പ്രവർത്തകർ സന്ദർശിച്ചു കൂടരഞ്ഞി തിരുവമ്പാടി പഞ്ചായത്തുകളിലെ ഉറുമി 1 , 2 പദ്ധതികൾ കെഎസ്ഇബിക്ക് വളരെ ലാഭകരമായതിനാലാണ് പൂവാറൻതോട് ഭാഗത്തെ പോയിലിങ്ങാ പുഴയിൽവീണ്ടും രണ്ട് ജലവൈദ്യുത പദ്ധതികൾ കൂടി ആരംഭിക്കുന്നത് 3.75 മെഗാവാട്ട് വൈദ്യുതി പദ്ധതി ഒന്നിൽ നിന്നും ബോഡിന് ലഭിക്കുന്നുണ്ട് മറ്റ് രണ്ട് ജലവൈദ്യുത പദ്ധതികളും കൂടി പൂർത്തിയായാൽ കെഎസ്ഇബിക്ക് അഭിമാനിക്കാവുന്ന ഒരു പ്രദേശമായി കുടരഞ്ഞി പഞ്ചായത്തിലെ ഉറുമി പൂവാറൻതോട് പ്രദേശങ്ങൾ മാറും
കൂടരഞ്ഞി പഞ്ചായത്തിലെ ഒരു ഹരിത ഗ്രാമമാണ് പൂവാറൻതോട് നല്ല തണുപ്പും കോടമഞ്ഞുമെല്ലാം ആസ്വദിക്കുവാൻ ധാരാളം ടൂറിസ്റ്റുകൾ ഇവിടെ വരുന്നുണ്ട് ടൂറിസ്റ്റ്കളെ സ്വികരിക്കുന്നതിന് വേണ്ടി ആധുനിക രീതിയിലുള്ള റിസോർട്ടുകളും ഇവിടുണ്ട് KSEB യുടെ അനുവാദത്തോടെ പദ്ധതി പ്രദേശങ്ങൾ കാണുവാനും ആൾക്കാർക്ക് അവസരം ഉണ്ട് ജനങ്ങൾക്ക് ഉപകാരപ്രദവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ഇവിടെ ഇനിയും കുറച്ച് അധികം കാര്യങ്ങൾ ചെയ്യുവാൻ ഉണ്ട്.
ജനങ്ങൾക്ക് ആരോഗ്യ മേഖലയിൽ ഏറ്റവും വേഗത്തിൽ പരിചരണം കിട്ടുന്നതിനുവേണ്ടി ഒരു ഹെൽത്ത് സബ് സെൻറർ പൂവാറൻതോട് ആസ്ഥാനമായി ആരംഭിക്കണം മലേയോരപ്രദേശമായതിനാൽ രണ്ട് ലൈൻമാൻമാർക്ക് പൂവാറൻതോട് ആസ്ഥാനമായി ചെറിയ ഓഫീസോട് കൂടി പ്രവർത്തിക്കാനുള്ള സൗകര്യം വേണ്ടതാണ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ സ്ഥിരമായി വരുന്നതിനാൽ ഗവർമെന്റ് ഗസ്റ്റ് ഹൗസ് ഇവിടെ നിർമ്മിക്കേണ്ടത് വളരെ അത്യാവശ്യമാണ് പദ്ധതി പ്രദേശങ്ങൾ എന്ന നിലയിൽ ഇവിടെയുള്ള കുടുംബങ്ങൾക്ക് വൈദ്യുതി ചാർജിൽ ചെറിയ ഇളവ് സാധിക്കുമെങ്കിൽ അനുവദിക്കേണ്ടതാണ് മേൽ കാര്യങ്ങൾ എല്ലാം സൂചിപ്പിച്ചുകൊണ്ട് ബഹു വൈദ്യുതി മന്ത്രിക്കും ബഹു എംഎൽഎ ലിന്റോ ജോസഫിനും നിവേദനം നൽകുന്നതിനും കൂടരഞ്ഞി സ്വയം സഹായ സംഘം പ്രസിഡണ്ട് റോയി ആക്കേൽ സെക്രട്ടറി ജിനേഷ് തെക്കനാട്ട് ട്രഷറർ ജോയി എന്നിവരുടെ നേതൃത്വത്തിൽ തീരുമാനിച്ചു