Kodanchery

പ്ലാറ്റിനം ജൂബിലി വർഷത്തിൽ ക്രിസ്തുമസ് ആഘോഷം നടത്തി

കോടഞ്ചേരി:കണ്ണോത്ത് സെൻറ് ആൻറണീസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി.പി ടി എ വൈസ് പ്രസിഡണ്ട് ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ ക്രിസ്തുമസ് ദിന സന്ദേശം നൽകി.ഹെഡ്മാസ്റ്റർ ജോസ് പി എ ചടങ്ങിന് സ്വാഗതം ആശംസിച്ചു.സ്കൂൾ ലീഡർ സാങ്റ്റ മരിയ റോബിൻസൺ, സ്റ്റാഫ് സെക്രട്ടറി സ്മിത്ത് ആൻറണി എന്നിവർ സംസാരിച്ചു.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു. കരോൾഗാന മത്സരം ക്രിസ്തുമസ് കാർഡ് നിർമ്മാണം, നക്ഷത്ര നിർമ്മാണം, ക്രിസ്തുമസ് പപ്പയെ വരയ്ക്കൽ, ലക്കി സ്റ്റാർ തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button