Kodiyathur

കൊടിയത്തൂരിൽ ആവേശം വിതറി ഭിന്നശേഷി കലോൽസവം

കൊടിയത്തൂർ: ആടിയും പാടിയും മണവാളനായും മണവാട്ടിയായും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ്‌ തകർത്തപ്പോൾ കാണികൾക്കത്‌ പുതിയ അനുഭവമായി മാറി .ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരുമുൾപ്പടെ നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ പുതുമയും ആവേശവും വിതറുന്നതായിരുന്നു ഭിന്നശേഷി കലോൽസവം.ഒപ്പനയും ഡാൻസും ആംഗ്യപ്പാട്ടുകളുമുൾപ്പടെയുള്ള കലാപരിപാടികളൊക്കെയും നിറഞ്ഞ കയ്യടികളോടെയാണ്‌ സദസ്സ്‌ വരവേറ്റത്‌. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിപന്നിക്കോട് എയുപിസംഘടിപ്പിച്ച ഭിന്നശേഷി കലോൽസവം സമന്വയമാണ് വേറിട്ടതായത്.പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നുള്ള നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഏകദിന കലോൽസവം ഹൃദയസ്പർശിയായിരുന്നു.വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ്‌ പരിപാടികളുമായി സർഗ്ഗവസന്തം വിരിഞ്ഞ ഒരു പകൽ അവർ നിറഞ്ഞാടി.

കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ആസിം വെളിമണ്ണ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ വി.ഷംലൂലത്ത്, ഫാത്തിമ നാസർ, കെ.ജി സീനത്ത്, ഐസിഡിഎസ് സൂപ്പർ വൈസർ ലിസ, പി.എം നാസർ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ സംസാരിച്ചു .പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.

Related Articles

Leave a Reply

Back to top button