Mukkam
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത് ഷായുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു
മുക്കം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാശില്പി ബി.ആർ. അംബേദ്കറെ അപമാനിച്ചെന്നാരോപിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത് ഷായുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു.
പ്രകടനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. മാധവൻ, വി.പി. ഉണ്ണികൃഷ്ണൻ, അബ്ദുൽ ഗഫൂർ, ജുനൈദ് പാണ്ടികശാല, എം.കെ. മമ്മദ്, ഷേർലി, കണ്ണൻ ചെറുവാടി, കപ്പിയേടത്ത് ചന്ദ്രൻ, നിഷാദ്, തനുദേവ്, ഒ.കെ. ബൈജു, , തുടങ്ങിയവർ നേതൃത്വംനൽകി.