Thiruvambady
ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ
തിരുവമ്പാടി : ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ എൻ. എസ്.എസ്. വൊളന്റിയർമാർ. പദ്ധതിയുടെ ഭാഗമായി വീടുകളിൽക്കയറി യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷൻ നടത്തുകയും കാർഡ് നൽകുകയും ചെയ്യും. തിരുവമ്പാടി ടൗൺ ഉൾപ്പെടുന്ന 14-ാം വാർഡിലെ എല്ലാവീടുകളിലും ഇ-ഹെൽത്ത് രജിസ്ട്രഷൻ നടത്തും. പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. വൊളന്റിയർമാർക്ക് ഇതിനായി പരിശീലനം നൽകിയിരുന്നു.
ഇ-ഹെൽത്ത് ജില്ലാ പ്രോജക്ട് എൻജിനീയർ ശ്യാംജിത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ എം. സുനീർ, പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, എൻ.എസ്.എസ്. കോഡിനേറ്റർ ജിതിൻ ജോസ് എന്നിവർ സംസാരിച്ചു.