Mukkam

ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം

മുക്കം : പഴയകാല അനുഭവങ്ങൾ ഓർക്കാനും പുതിയകഥകൾ പങ്കുവെക്കാനും മൂന്നുപതിറ്റാണ്ടിനുശേഷം പഴയവിദ്യാലയമുറ്റത്ത് അവർ വീണ്ടും ഒത്തുകൂടി. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ 1994 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികളാണ് ‘യു ടേൺ’ എന്നപേരിൽ കലാലയമുറ്റത്ത് ഒത്തുകൂടിയത്.

മൺമറഞ്ഞ സഹപാഠികളെയും അധ്യാപകരെയും ചടങ്ങിൽ അനുസ്മരിച്ചു. അംഗങ്ങളിൽനിന്ന് സ്വരൂപിച്ച സഹായനിധിയുപയോഗിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാനും സംഗമത്തിൽ തീരുമാനമായി. വിവിധ കലാപരിപാടികളും അരങ്ങേറി.
എൻ.കെ. ഷമീർ അധ്യക്ഷനായി. ബന്ന ചേന്ദമംഗലൂർ, ടി.പി. അബൂബക്കർ, എം. അലി, എ.എം. ജയാന, എം.വി. റിയാസ്, ബനൂജ വടക്ക് വീട്ടിൽ എന്നിവർ സംസാരിച്ചു.

കെ.ടി. മുഹ്സിൻ, യാസിർ, ബേബി ഷബ്ന, ഗീതാമണി, ആസിഫ്, സൈഫുദ്ദീൻ, നിസാമിദീൻ തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button