ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പുതിയ ബസ് റൂട്ട്
കൂമ്പാറ :മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ മുക്കം ഓമശ്ശേരി തിരുവമ്പാടി വഴി കൂമ്പാറ ഫാത്തിമാബി എച്ച്എസ്എസ് ലേക്ക് പുതിയ ബസ് സർവീസ് അനുവദിച്ചു ആർടിഒ ഉത്തരവിറക്കി. യാത്രാ ദുരിതം നേരിടുന്ന പ്രദേശങ്ങളിലേക്ക് പ്രൈവറ്റ് ബസ് സർവീസ് ആരംഭിക്കാൻ ഗതാഗത വകുപ്പ് മന്ത്രിയുടെയും എംഎൽഎ ലിന്റോ ജോസഫിന്റെയും പ്രത്യേക താല്പര്യ പ്രകാരമാണ് ഒരു പൊതു വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി ബസ് റൂട്ട് അനുവദിച്ചത്.
ബസ് രാവിലെ സ്കൂൾ ആരംഭിക്കുന്നതിന്റെ മുമ്പായി സ്കൂൾ കോമ്പോണ്ടിൽ എത്തിച്ചേരും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സ്കൂളിൽ നടന്ന പ്രത്യേക സ്വീകരണ ചടങ്ങിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി എസ് രവീന്ദ്രൻ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു ജയൻ, സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസിർ കെ, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി, പി ടി എ പ്രസിഡന്റ് ബെന്നി എബ്രഹാം ബസ് ഉടമകളായ റിയാസ് തിരുവമ്പാടി റഹീസ് തിരുവമ്പാടി അധ്യാപകരായ അബ്ദുൽ ലത്തീഫ് യു എം, മുഹമ്മദലി എ കെ, റിയാസത്തലി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു