കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്തുമസ് – ന്യൂയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്മസ് – ന്യൂയർ ആഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ചുവപ്പ്,വെള്ള,തുടങ്ങീ വിവിധ കളർ കോമ്പിനേഷനിൽ ഡ്രസ് ധരിച്ച് വരികയും ക്രിസ്തുമസ് പപ്പയുടെ വേഷം ധരിച്ചും കരോൾ ഗാനങ്ങൾ,നൃത്തം തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചു കൊണ്ട് സ്കൂളിലെ അദ്ധ്യാപകരും,വിദ്യാർത്ഥികളും ചേർന്ന് ആഘോഷ പരിപാടികൾ വർണ്ണാഭമാക്കി.
സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതമാശംസിച്ച പരിപാടിയിൽ കോടഞ്ചേരി സെൻ്റ് മേരീസ് ഫെറോന ചർച്ച് അസിസ്റ്റൻ്റ് വികാരി ഫാ.സന്തോഷ് ചുവപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു.’സാഹോദര്യത്തിന്‍റെയും,സമാധാനത്തിന്‍റെയും,പ്രത്യാശയുടെയും സന്ദേശം പകരുന്നതാവട്ടെ ക്രിസ്തുമസ് – ന്യൂയർ ആഘോഷ പരിപാടികളെന്ന് അച്ചൻ ഓർമ്മപ്പെടുത്തി.വേദിയിൽ വെച്ച് കേക്ക് മുറിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും,അദ്ധ്യാപകർ – അനദ്ധ്യാപകർ എന്നിവർക്കുമായി നൽകി.
സമൂഹജീവിയായ മൂല്യബോധമുള്ള മനുഷ്യരെയാണ് നമുക്കാവശ്യം.സഹജീവികളോട് സഹാനുഭൂതി തോന്നുന്നവരാണ് ദൈവത്തിൻ്റെ മക്കളെന്ന് ഓർമ്മപ്പെടുത്തി.മൃഗീയ വാസനകളെ ഉണർത്തി ശാരീരികവും,മാനസികമായും ഉടലോടെ നശിപ്പിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങളിൽ പെട്ടു പോകുന്ന വ്യക്തികൾ കാരണം കുടുംബ ബന്ധങ്ങൾ വേരറ്റു പോകുന്ന അനുഭവകഥകൾ അച്ചൻ വിവരിച്ചു നൽകി.
പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് ന്യൂയർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് നാം ഓരോരുത്തരും 2025നെ വരവേൽക്കാൻ പോകുന്നത്.നിരവധി അനുഭവങ്ങൾ സമ്മാനിച്ച് 2024 വിട പറയുമ്പോൾ അതെല്ലാം പാഠമാക്കി നാളേയ്ക്കുള്ള ഊർജ്ജമാക്കി മാറ്റി പുതുവർഷത്തെ വരവേൽക്കാമെന്ന് ഓർമ്മപ്പെടുത്തി.
സ്കൂൾ ലീഡർ ഇമ്മാനുവേൽ ജോൺ ക്രിസ്തുമസ് – ന്യൂയർ സന്ദേശങ്ങൾ വിദ്യാർത്ഥികൾ ജീവിതത്തിൽ മാതൃകയാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.അസിസ്റ്റൻറ് സ്കൂൾ ലീഡർ അനിറ്റ എം റോബി ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപകരായ സജി.ജെ കരോട്ട്,ഷീൻ പി ജേക്കബ്,അഖിൽ ടോം മാത്യു,സാന്ദ്ര ബേബി,ആശ മോഹൻലാൽ,അദ്ധ്യാപക അനദ്ധ്യാപകർ,സ്കൗട്ട് എൻ.എസ്.എസ് വിദ്യാർത്ഥികളായ അലൻ സി വർഗീസ്,അശ്വിൻ സുരേഷ്,അജിൽ വി റോയ്,ജുവൽ ജോഷി,റയാൻ ഷാബു,അലക്സ് സജി,അഭിരാം റ്റി,ജോയൽ സനി,റോഷൻ ടോമി,ജെഫ്രി ബിജു,ആദിത്യൻ ഷാജി എന്നിവർ ചേന്ന് ക്രിസ്തുമസ് – ന്യൂയർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.