Mukkam
ബൈക്കിന് തീയിട്ട സംഭവം; ഒരാൾ അറസ്റ്റിൽ
മുക്കം : വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ട സംഭവത്തിൽ ഒരാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മണാശ്ശേരി വട്ടോളിപ്പറമ്പ് കല്ലുവെട്ടുകുഴിയിൽ ശ്രീവേഷ് (42) ആണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധവകുപ്പുകൾ പ്രകാരം കേസെടുത്ത് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശ്രീവേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡിസംബർ 20 വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലുവെട്ടുകുഴിയിൽ ശ്രീദേവിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന, മരുമകൻ സതീഷ് ചന്ദ്രന്റെ ബൈക്കാണ് പൂർണമായും കത്തിനശിച്ചത്.
ബൈക്കിൽനിന്ന് തീ വീട്ടിലേക്ക് ആളിപ്പടർന്ന് വീടിനും കേടുപാട് സംഭവിച്ചിരുന്നു.