Thiruvambady

പെരുമ്പൂള കൂരിയോട് കടുവഭീതി

തിരുവമ്പാടി : വീടിനോടുചേർന്ന പറമ്പിൽ ആടുകളെ തീറ്റിക്കുന്നതിനിടെ കടുവയെത്തി. ഓടിരക്ഷപ്പടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ പൈക്കാട്ട് ജോസഫിന്റെ ഭാര്യ ഗ്രേസി(56)യെ കൂടരഞ്ഞിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആടുകളെ പിടിക്കാൻ കടുവ വന്നപ്പോൾ ആടുകൾ ചിതറിയോടിയെന്നും തുടർന്ന്, തന്റെനേരേ പാഞ്ഞടുത്തപ്പോൾ ഓടിരക്ഷപ്പെടുന്നതിനിടെ വീഴുകയായിരുന്നുവെന്നും ഗ്രേസി പറഞ്ഞു.

തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്ക്. കാൽവിരലിനും കൈക്കും പൊട്ടലുണ്ട്. കഴിഞ്ഞമാസം വളർത്തുനായയുമായി ആടിനെ പുല്ലുതീറ്റിക്കുന്നതിനിടെ ഗ്രേസിയുടെ നായയെ കൺമുന്നിൽ കടുവ പിടിച്ചുകൊണ്ടുപോയിരുന്നു. ആനയോട്, കൂരിയോട്, ചുള്ളിയകം പ്രദേശങ്ങൾ മാസങ്ങളായി കടുവഭീതിയിൽ കഴിയുകയാണ്. വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതും കൊല്ലുന്നതും ആവർത്തിക്കുന്നു.

കഴിഞ്ഞ ഡിസംബറിൽ താഴെ പെരുമ്പൂള കൂരിയോട് എക്കാലയിൽ തോമസിന്റെ വളർത്തുപട്ടിയെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി. കഴിഞ്ഞമാസം പൈക്കാട്ട് ജോളിയുടെ ആടിനെയും അജ്ഞാതജീവി കടിച്ചുകൊന്നിരുന്നു. ചുള്ളിയകം, കൂരിയോട് ആദിവാസി കോളനി പരിസരങ്ങളിലായാണ് കടുവയുടെ സാന്നിധ്യം.

Related Articles

Leave a Reply

Back to top button