Thiruvambady

തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി ബസ് അപകടം ;മരണപെട്ടവർക്കുള്ള ധനസഹായം കൈമാറി

തിരുവമ്പാടി: തിരുവമ്പാടി യിൽ കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടത്തിൽ
മരിച്ചവർക്കുള്ള ധനസഹായം മന്ത്രി ഗണേഷ് കുമാർ കൈമാറി .

അപകടത്തിൽ മരണപെട്ടകോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻച്ചാൽ സ്വദേശിനി കമല യുടെയും തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യമ്മയുടെയും വീടുകളിൽ മന്ത്രി നേരിട്ട് എത്തിയാണ് ധന സഹായം കൈമാറിയത് . ലിന്റോ ജോസഫ് എം എൽ എ , കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

2024 ഒക്ടോബർ 8 ആം തീയതി ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത് .കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്ന് പുഴയിലേക്ക് മറിയുകയായിരുന്നു . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു

Related Articles

Leave a Reply

Back to top button