Mukkam
റോഡരികിലെ പരസ്യബോർഡുകൾ അപകടക്കെണിയാകുന്നു
മുക്കം : മുക്കം നഗരസഭയിലെ വിവിധയിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ പരസ്യത്തിനായി ഉയർത്തിയ കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ അപകടക്കെണിയാകുന്നു.
ചേന്ദമംഗലൂർ, പുൽപ്പറമ്പ് പ്രദേശങ്ങളിലാണ് പ്രധാനറോഡിന് സമീപം ഇത്തരത്തിൽ പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വളവുകളിൽ ഡ്രൈവർമാരുടെ കാഴ്ച മറയുന്ന രീതിയിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബോർഡുകൾ റോഡിൽനിന്ന് 50 മീറ്റർ അകലംപാലിച്ചേ സ്ഥാപിക്കാവൂ എന്നിരിക്കെയാണ് റോഡിനോടുചേർന്ന് സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വളവുകളിലുള്ള ബോർഡുകൾ നീക്കംചെയ്ത് അപകടസാധ്യത ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം.