തൊട്ടിമ്മൽ ക്ഷേത്രോത്സവം
കാരശ്ശേരി : നെല്ലിക്കാപ്പറമ്പ് തൊട്ടിമ്മൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം വിവിധദേശങ്ങളിൽനിന്നുള്ള വരവാഘോഷത്തോടെ തുടക്കംകുറിച്ചു. ബുധനാഴ്ച സർവൈശ്വര്യപൂജ, സർപ്പബലി, നൃത്ത ഇനങ്ങൾ, രാത്രി ഗാനമേള എന്നിവയുമുണ്ടായി. സർവൈശ്വര്യ പൂജയ്ക്ക് ജീജാ ഭായ് നേതൃത്വംനൽകി.
സമാപനദിവസമായ വ്യാഴാഴ്ച രാവിലെ 10-ന് എ.പി. മുരളീധരന്റെ പ്രഭാഷണം, ഉച്ചയ്ക്ക് ഒരുമണിക്ക് ഗാനമേള 6.30-ന് സാംസ്കാരിക സമ്മേളനം, ഡോ. ഇ.കെ. ജയകുമാറിന് ആദരം, രാത്രി 8-ന് നൃത്തശില്പം, 9-ന് കോഴിക്കോട് കാദംബരിയുടെ ഉമ്മിണിത്തങ്ക നാടകം എന്നിവ പ്രധാന പരിപാടികളാണ്.
സാംസ്കാരിക സമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. എല്ലാദിവസവും അന്നദാനം, വിശേഷാൽ പൂജകൾ ഉണ്ട്. പൂജാദികർമങ്ങൾക്ക് ക്ഷേത്രം തന്ത്രി കിഴക്കുമ്പാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി നടുവിലേടത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി എന്നിവരാണ് നേതൃത്വം നൽകുന്നത്.