Mukkam

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സ്വീകരണം നൽകി

മുക്കം: തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് വാങ്ങിയ നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകി. ഗോത്ര കല ആയ മലപ്പുല ആട്ടത്തിലാണ് വിദ്യാർഥികൾ എ ഗ്രേഡ് കരസ്ഥമാക്കിയത്. ഹയർസെക്കൻഡറി വിദ്യാർത്ഥികളായ അർജുൻ കെ ,അളകനന്ദ ഇ .പി,ലിയ ബിനീഷ് ,ദിയ സുരേഷ്, സവിനവ് .പി , ഷിഗി കെ. ടി , പുണ്യ ഒ .ആർ , ദേവനന്ദ ടി.പി , നിരഞ്ജന പി.പി , ദേവിക എ,
സഖിൽ ശങ്കർ എസ്.പി, അഭിജിൻ ടി.കെ, എന്നിവരാണ് കലോത്സവത്തിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയത്.

നിലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സ്വീകരണ യോഗം മുക്കം മുൻസിപ്പൽ ചെയർമാൻ പിടി ബാബു ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എം കെ യാസർ , നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി, പിടിഎ പ്രസിഡണ്ട് അബ്ദുൽ സലീം, പ്രിൻസിപ്പൽ എംകെ ഹസീല, എം പി ടി എ പ്രസിഡണ്ട് വിജിലി, അധ്യാപകരായ അബ്ദുൽ നാസർ, മുഹമ്മദ് റിയാസ് ചാലിൽ, ബി കെ ദിവ്യ, സജി ജോൺ, പി അഷറഫ്, സി എ അജാസ്, മുഹ്സിൻ, ദീപ തോമസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button