മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് നാളെ കൊടിയേറും
കോടഞ്ചേരി: മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് നാളെ കൊടിയേറും. ജനുവരി 10,11,12 തീയതികളിൽ ആണ് തിരുനാൾ നടത്തപ്പെടുന്നത്.
നാളെ വൈകിട്ട് 5 ന് കൊടിയേറ്റ്, വി, കുർബാന നൊവേന, ഏഴിന് ബൈബിൾ നാടകം 11ന് ശനിയാഴ്ച രാവിലെ 6:30ന് വി.കുർബാന, വൈകിട്ട് 5:30 ന് തിരുനാൾ കുർബാന ലദീഞ്ഞ്, തുടർന്ന് ആകാശ വിസ്മയം 12ന് രാവിലെ 6 30ന് വി. കുർബാന, വൈകിട്ട് 5 ന് തിരുനാൾ കുർബാന ലദീഞ്ഞ്, പ്രദക്ഷിണം.
തിരുനാളിന് മുന്നോടിയായി ഇടവക മദ്ധ്യസ്ഥനായ വി. സ്നാപക യോഹന്നാൻ്റെ ഗ്രോട്ടോ വെഞ്ചരിപ്പ് കർമ്മവും
തുടർന്ന് പുതിയതായി നിർമ്മിച്ചസെൻ്റ് ജോൺസ് ഓഡിറ്റോറിയത്തിൻ്റെ വെഞ്ചരിപ്പു കർമ്മവും ഉദ്ഘാടനവും താമരശ്ശേരി രൂപതാ വികാരി ജനറാൾ ഫാ. ജോയ്സ് വയലിൽ നിർവ്വഹിച്ചു. ഇടവകാ വികാരി ഫാ. ജോർജ്ജ് കറുകമാലിൽ സഹകാർമ്മികനായിരുന്നു.
ഇടവകാ ദിനാചരണവുംകുട്ടികളുടെ കലാപരിപാടികളും സ്നേഹ വിരുന്നും നടക്കും.