വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമപഞ്ചായത്ത് തല വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് മാറ്റുക , വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക, ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക, കാർഷിക മേഖലയുടെ വൈവിധ്യവൽക്കരണത്തിലൂടെയും നൂതന സംരംഭങ്ങളുടെ ആരംഭത്തിലൂടെയും സാമ്പത്തികമായി സുസ്ഥിരമാക്കുക, ഗ്രാമീണ ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കുക, ക്ലീൻ ക്രീം കോടഞ്ചേരി ക്യാമ്പയിൻ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങൾ പൂർണത കൈവരിക്കുന്ന വിധത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ യോഗത്തിൽ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ ആസൂത്രണ സമിതി അംഗം അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപള്ളി,ബുഷറാ ഷാഫി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വനജാ വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചൾസ് തയ്യിൽ, ചിന്ന അശോകൻ,റിയാനസ് സുബൈർ, ഷാജി മുട്ടത്ത്, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
14 വിഷയ മേഖലകളെ അടിസ്ഥാനമാക്കി നടന്ന ചർച്ചയിൽ നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, ചെയർമാൻമാർ മറ്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭകൾ ജനുവരി 12 മുതൽ 19 വരെയുള്ള തീയതികളിൽ സംഘടിപ്പിക്കുവാനും മേൽ മീറ്റിങ്ങുകളിൽ വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് ഗ്രാമസഭ നിർദേശങ്ങൾ ക്രോഡീകരിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.