നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ചടങ്ങിൽ പാലിയേറ്റീവ് സെക്രട്ടറി റ്റിറ്റി പേക്കുഴി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് കെഎം പൗലോസ് അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യ അതിഥിയായി ,കെ ഐ പി കോഴിക്കോട് ചെയർമാൻ അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് വാർഡ് മെമ്പർമാരായ റോസമ്മ കയത്തുങ്കൽ, സൂസൻ കേഴപ്ലാക്കൽ എന്നിവരും ഫാ. ജോൺ കളരിപ്പറമ്പിൽ, ഫാ.റിനോ ജോൺ, ഫാ. അനൂപ് തോമസ്, ജോസഫ് പാലക്കൽ,
വിൻസന്റ് വടക്കേമുറി, ജോൺസൺ പുളിക്കാട്ട്, തോമസ് മൂലേപ്പറമ്പിൽ, വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ ഡോ. ഗോകുലൻ എന്നിവർ പ്രസംഗിച്ചു. നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ നേതൃത്വത്തിലുള്ള സ്കൗട്ട്സ് ജെ ആർ സി എന്നിവയുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് ദിന റാലിയും നടത്തി.
കോടഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,6,7,8,9,11എന്നീ വാർഡുകൾ ഇനി മുതൽ നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ പരിധിയിൽ ആയിരിക്കും.