Koodaranji
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ തിരുന്നാൾ മഹാത്സവത്തിന് തുടക്കമായി

കൂടരഞ്ഞി: മലയോര മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്
ദൈവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ യും പരിശുദ്ധ കന്യാമറിയത്തിൻ്റെയും തിരുന്നാൾ
മഹാത്സവത്തിന് തുടക്കമായി.
ജനുവരി 18, 19, 20 തിയ്യതികളിലായി നടക്കുന്ന തിരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി വിവിധ ചടങ്ങുകളും, കലാപരിപാടികളും വാദ്യമേളങ്ങളും നടക്കും.
പ്രധാന തീരുന്നാൾ ദിനമായ ഞായറാഴ്ച്ച 19 ന് വൈകീട്ട് 4 30 ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.
20 തിങ്കളാഴ്ച്ച തിരുന്നാൾ മഹോത്സവത്തിന് കൊടിയിറങ്ങും