Pullurampara
എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു

പൊന്നാങ്കയം : വിശ്രമവേളകൾ ആനന്ദകരമാക്കാൻ എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിലും മറ്റും അവരുടെ ഭാവനയിൽ ഉള്ളത് പകർത്താനും അവരുടെ കഴിവുകൾ ഉണർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വര ക്ലബ്ബിന് തുടക്കം കുറിച്ചത്.
നാട്ടുകാരനും അനുഗ്രഹീത കലാകാരനുമായ ശ്രീ രഘുലാൽ ആണ് ഉദ്ഘാടനം നിർവഹിച്ചത്. കുട്ടികൾക്ക് അവരുടെ വീട്ടിൽ നിന്ന് വരച്ചു നിറം നൽകുന്ന ചിത്രങ്ങൾ ഒട്ടിച്ചു വയ്ക്കാനുള്ള സംവിധാനം വരക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. ഇത് കുട്ടികളിൽ ഫോൺ അഡിക്ഷൻ കുറയ്ക്കുന്നതിനു മറ്റും സഹായകമാണ്. കലയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ ര ഘുലാൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ചടങ്ങിൽ H. M റാണി. പി, പി ടി എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ അധ്യാപകരായ ശിൽപ സുരേഷ്ബാബു, അജയ് പി എസ്, ദിൽഷ രവീന്ദ്രൻ, നിഷ വി ആർ ശാന്തി ഉത്തമൻ എന്നിവർ സംസാരിച്ചു.