Kodiyathur
എ.യു.പി സ്ക്കൂളിൽ എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കൊടിയത്തൂർ :പന്നിക്കോട് എ.യു.പി സ്ക്കൂളിൽ ജനുവരി 23, 24, 25 തിയ്യതികളിൽ സ്കൂളിൽ നടക്കുന്ന എക്സിബിഷന്റെ പോസ്റ്റർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ നിർവഹിച്ചു. ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു.
മനേജർ സി കേശവൻ നമ്പൂതിരി, വാർഡ് മെമ്പർ ബാബു പൊലുകുന്നത്ത്, ഫസൽ ബാബു, സി.ഹരീഷ്, ടി.കെ ജാഫർ, പി.എം ഗൗരി ടീച്ചർ, പി.വി അബ്ദുള്ള, ഹരിദാസൻ, പി.കെ ഹഖീം മാസ്റ്റർ എന്നിവർ സന്നിഹിതരായി.