Koodaranji

കൂടരഞ്ഞിയില്‍ ഭീതിവിതച്ച പുലി കൂട്ടില്‍ കുടുങ്ങി

കൂടരഞ്ഞി : കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫീസിൽ എത്തിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു.

Related Articles

Leave a Reply

Back to top button