Kodanchery
പൂവത്തിഞ്ചോട്- 78 റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാൻഡ് പത്തുലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് ടാറിങ് പൂർത്തീകരിച്ച് സഞ്ചാരോഗ്യമാക്കിയ പൂവത്തിൻ ചുവട് 78 റോഡിൻറെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാലാം വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടുപ്പള്ളി, ജോർജ് zകളപ്പുര ,ബേബി കോട്ടുപ്പള്ളി, സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.