Kodanchery
ബജറ്റ് ചർച്ച സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗവ കോളേജ് കോമേഴ്‌സ് ഡിപ്പാർറ്റ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 മുതൽ മാർച്ച് 3 വരെ നടക്കുന്ന കോംഫിയസ്റ്റ 2K25 പരിപാടി യുടെ ഭാഗമായി ‘യൂണിയൻ ബജറ്റ് 2025’ എന്ന പേരിൽ ബജറ്റ് ചർച്ച സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. ഇബ്രാഹിം വൈസി ഉദ്ഘാടനം ചെയ്തു.
ഡോ. മുഹമ്മദ് ബഷീർ, ഡോ. ഹനീഷ് പി, ഡോ റഫീഖ്, ഡോ മോഹൻദാസ്, റോജിത് പ്രകാശ്, അക്ഷര ബിമൽ ജോയ് എന്നിവർ സംസാരിച്ചു. വിസ്മയ, വിഷ്ണു പ്രസാദ്, അശ്വിൻ കൃഷ്ണ, നവീൻ തോമസ്, ചെൽസ തോമസ്, യാദവ് കൃഷ്ണ, ശരത് കുമാർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.