Mukkam

മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം

മുക്കം : മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിൻ ഇന്ന് തുടക്കമാവും മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ വൈകുന്നേരം 4 മണിക്ക് മുക്കം പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ തുടക്കമാവും.

ജനപ്രതിനിധികൾ രാഷ്ട്രീയ സാംസ്കാരിക നായകന്മാർ കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ നാട്ടുകാരും ഘോഷയാത്രയിൽ അണിനിരക്കും. അഗസ്ത്യൻമുഴി ഫെസ്റ്റ് നഗരിയിൽ സമാപിക്കും കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വേറിട്ട നിരവധി കാഴ്ചകളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത് അക്വ ടണൽ, റോബോർട്ടിക് ഷോ, കാർഷിക വ്യവസായിക, ശാസ്ത്ര പ്രദർശനം വിവിധ സർക്കാർ സ്റ്റാളുകളും ഫുഡ്‌ ഫെസ്റ്റ്, അമ്യുസ്മെന്റ് തുടങ്ങി വിപുലമായ സജീകരണങ്ങളാണ് മുക്കം അഗസ്ത്യമുഴി ഫെസ്റ്റ് നഗരയിൽ ഒരുക്കിയിരിക്കുന്നത്.

ഗൗരിലക്ഷ്മി സമീർ ബിൻസി, ഹനാൻഷാ, അതുൽ നറുകര, സലീം ഫാമിലി നിർമൽ പാലാഴി, തുടങ്ങി പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, നാടകങ്ങളും ഫെസ്റ്റിൻ മാറ്റുകൂട്ടും, ഫെസ്റ്റ് ഫെബ്രുവരി 23ന് സമാപിക്കുമെന്നും സംഘാടകർ വർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button