Local
റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു

കോടഞ്ചേരി:കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ സാങ്കേതികവൈദഗ്ദ്യംതെളിയിക്കുന്ന “റോബോട്ടിക് ഫെസ്റ്റ്-25” നടന്നു. വിദ്യാർത്ഥികൾ 12 ഓളം റോബോട്ടിക് പ്രോജക്ടുകൾ സ്വയം നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. സ്മാർട്ട് ഡസ്റ്റ് ബിൻ, സ്മാർട്ട് ഗ്ലാസ്സ് ഫോർ ബ്ലയ്ൻഡ്, ഹാൻഡ് സെൻസിങ് ക്യാമറ, ഓട്ടോമാറ്റിക്ക് ടോൾ ബൂത്ത്, ഒബ്സ്റ്റക്കിൾ സെൻസിങ് റോബോട്ട്,
ഡിസ്റ്റൻസ് സെൻസിങ് ക്യാമറ തുടങ്ങി എല്ലാ പ്രോജക്ടുകളും അധ്യാപകരിലും വിദ്യാർത്ഥികളിലും കൗതുകം ഉണർത്തു ന്നവയായിരുന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, റോബോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് റോബോട്ടിക് ഫെസ്റ്റ് നടന്നത്.
ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഫെസ്റ്റ് ഉദ്ഘാനം ചെയ്തു. കൈറ്റ്മിസ്ട്രസുമാരായ ദീപ ആൻറണി, സി ലിൻസ്മരിയ തുടങ്ങിയവർ നേതൃത്വം നൽകി.