Kodanchery
സിഒഡിയുടെ കോടഞ്ചേരി ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ സെന്റർ ഫോർ ഓവറോൾ ഡെവലപ്പമെന്റിന്റെ (സിഒഡി) കോടഞ്ചേരി ഏരിയ ഓഫീസ് താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, വാർഡ് മെമ്പർ ചിന്ന അശോകൻ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ലക്ഷ്മി, സിഒഡി പ്രോഗ്രാം കോർഡിനേറ്റർ കെസി ജോയി, ഏരിയ കോർഡിനേറ്റർ ഷീജ ടോബി, ഗ്രാമവികസന സമിതി പ്രസിഡന്റ് റോസമ്മ സിറിയക്, സെക്രട്ടറി ടെസ്സി ജോസ്, ആൽബിൻ സഖറിയാസ് എന്നിവർ സംസാരിച്ചു.