Thiruvambady
ജാലകം: ചരിത്രപ്രദർശനം

തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ ഒമാൻ ദ ഗ്രേറ്റ് ( ജാലകം) ചരിത്രപ്രദർശനവും നിലമ്പൂർ തേക്ക് മ്യൂസിയവുമായി ബന്ധപ്പെട്ട ഡോക്യുമെന്റി പ്രദർശനവും നടത്തി. സലീം പുല്ലൂരാംപാറയുടെ നേതൃത്വത്തിലാണ് പ്രദർശനമൊരുക്കിയത്.
ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.പി. സൈനബ, വി.ടി. ജോസ്, സിറിൽ ജോർജ്, കുഞ്ഞുമുഹമ്മദ്, സുജ അനൂപ് എന്നിവർ സംസാരിച്ചു.