കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢോജ്വല സമാപനം

കണ്ണോത്ത്: സെൻ്റ് ആന്റണീസ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ജോസ് പി.എ.,സെലിൻ വി എ. എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും നടത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന ജൂബിലി ആഘോഷ പരിപരിപാടിയിലേയ്ക്ക് ആയിരകണക്കിനാളുകൾ ഒഴുകിയെത്തി. ജൂബിലി ആഘോഷത്തിൻ്റെ ആദ്യ ദിനത്തെ രമേശ് പിഷാരടിയുടെ സാനിധ്യം കുട്ടികൾക്ക് ആവേശമായി. ദേശീയ അവാർഡ് ജേതാക്കളെയും അധ്യാപക പ്രതിഭകകളെയും ആദരിച്ചു.
രണ്ടാം ദിവസം ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഓൺലൈനായി ജൂബിലി സ്മാരകം ഉദ്ഘാടനം ചെയ്തു. ദേവസ്യ ദേവഗിരിയായിരുന്നു ജൂബിലി സ്മാരക ശിൽപി. താമരശ്ശേരി ബിഷപ്പ് മാർ. റെമീജിയോസ് ഇഞ്ചനാനിക്കൽ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ സ്കൂളിലെ കുരുന്നു കവിയത്രി ഫൈഹാ കെ യുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു. തുടർന്നു മനോജ് ഗിന്നസിൻ്റെ മെഗാ ഷോയും നടന്നു.
മൂന്നാം ദിവസം താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ച യോഗം എം. കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ലിൻ്റോ ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ ജൂബിലി സന്ദേശവും നൽകി. പ്രശസ്ത ചലച്ചിത്ര താരം ജോയ് മാത്യു സ്മരണിക പ്രകാശനം ചെയ്തു. തുടർന്ന് ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ജൂബിലി കമ്മിറ്റി ട്രഷറർ രാജു സ്കറിയ വരിക്കമാക്കൽ നടത്തി. ജൂബിലി ഗാനം രചിച്ച യൂസഫ് സെയ്ദിനെയും ഗാനം ചിട്ടപ്പെടുത്തിയ സി.കെ അശോകൻ മാസ്റ്ററേയും ആദരിച്ചു. അലക്സ് തോമസ് ചെമ്പകശ്ശേരി, ഷില്ലി മാത്യു, സ്മിത്ത് ആൻ്റണി, ബാബു ചേണാൽ, ഫെർണാണ്ടസ് ജോർജ്, , രാജേഷ് ജോസ്, ദേവസ്യ ചൊള്ളാമഠം, സെലിൻ വി. എ, ജെയ്സൺ കിളിവള്ളിക്കൽ, ഷൈല പടപ്പാനാനി, ജോസ് പി.എ എന്നിവർ സംസാരിച്ചു. യോഗത്തിൽ റോയി കുന്നപ്പിള്ളി സ്വാഗതവും ഗിരീഷ് ജോൺ നന്ദിയും പറഞ്ഞു.
സമ്മേളനത്തിനു ശേഷം ഐഡിയ സ്റ്റാർ സിംഗർ വിന്നർ അരവിന്ദും സ്റ്റാർ സിംഗർ ഫൈനലിസ്റ്റ് അനുശ്രീയും ചേർന്ന് അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ഗാനമേള ജൂബിലി സമാപനത്തിന് മാറ്റ് കൂട്ടി.