Kodiyathur
‘പറവകൾക്കൊരു നീർകുടം’ പദ്ധതി കൊടിയത്തൂരിൽ തുടക്കമായി

കൊടിയത്തൂർ : വേനൽ കാലത്ത് പറവകൾക്ക് ദാഹജലം നൽകുന്ന എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ‘പറവകൾക്കൊരു നീർകുടം’ പദ്ധതി കൊടിയത്തൂരിൽ തുടക്കമായി. എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം ട്രഷറർ ഷബീൽ പി.പി ഉദ്ഘാടനം ചെയ്തു.
സിദാൻ അസ്‌ലം കെ.സി അധ്യക്ഷത വഹിച്ചു. ഇ.എ ജബ്ബാർ, സിനാൻ കെ.പി, ഷിബിൻ എം.ടി, സഹൽ പി.പി, മിദിലാജ് സി, മിൻഹാജ്, അഷ്താക് തുടങ്ങിയവർ പങ്കെടുത്തു.