സുരക്ഷാ പാലിയേറ്റീവ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ജനകീയ സഹകരണത്തോടെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ചെറുവാടി ആലിങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ ബിരിയാണി ചലഞ്ച് വിതരണം ചുള്ളിക്കാപറമ്പ് ഡോക്ടേഴ്സ് കെയർ ക്ലിനിക് എം.ഡി പി.സി മുഹമ്മദിന് നൽകിക്കൊണ്ട് സുരക്ഷാ മേഖല രക്ഷാധികാരി ശ്രീ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
മേഖലയിലെ കിടപ്പിലായ 95 രോഗികൾക്ക് നഴ്സിംഗ് വോളണ്ടിയർ ഹോം കെയറും വ്യക്തികളും വിവിധ സംഘടനകളും സ്പോൺസർ ചെയ്ത 7 ലക്ഷത്തോളം രൂപ വില വരുന്നു പാലിയേറ്റീവ് ഉപകരണങ്ങളും ആക്സിഡന്റ് മരണം പേഷ്യന്റ് ട്രാൻസ്ഫർ എന്നിവക്ക് സൗജന്യമായി ആംബുലൻസ് സർവീസും വിവിധ ഘട്ടങ്ങളിലായി കിറ്റുകളും സുരക്ഷ പാലിയേറ്റീവ് നൽകിവരുന്നുണ്ട്.
സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, എം.കെ ഉണ്ണിക്കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, സലാം മാസ്റ്റർ കണ്ണഞ്ചേരി, വി.വി നൗഷാദ്, കെ പി ചന്ദ്രൻ, പി.പി സുരേഷ് ബാബു, എ.പി കബീർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.