Puthuppady
ജില്ലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ്: കെ.എസ്.എ. കൈതപ്പൊയിൽ ജേതാക്കൾ

പുതുപ്പാടി : ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ മിറാഷ് ഹോസ്പിറ്റൽ ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച ജില്ലാ റോഡ് ആൻഡ് മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കെ.എസ്.എ. കൈതപ്പൊയിൽ ഓവറോൾ ചാമ്പ്യന്മാരായി.
കൈതപ്പൊയിൽ എം.ഇ.എസ്. ഫാത്തിമറഹീം സ്കൂൾ രണ്ടാംസ്ഥാനവും, ഈങ്ങാപ്പുഴ എം.ജി.എം. എച്ച്.എസ്.എസ്. മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ബിജു വാച്ചാലിൽ അധ്യക്ഷനായി. ഡോ. എ. നിസാം റഹ്‌മാൻ മുഖ്യാതിഥിയായി. കെ. ഐസക്ക്, എൻ.സി. റഫീഖ്, പി.കെ. സുകുമാരൻ, ഷമീം അബ്ദുറഹ്‌മാൻ, എ.കെ. മുഹമ്മദ് അഷ്‌റഫ്, സി.ടി. ഇല്ല്യാസ്, കെ.എം.ഡി. മുഹമ്മദ്, ശ്രീജികുമാർ, അഭിജിത്ത് ബാബു എന്നിവർ സംസാരിച്ചു.