Karassery

കാരശ്ശേരി പഞ്ചായത്തിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും

കാരശ്ശേരി : കാരശ്ശേരിയിൽ ചെലവഴിക്കേണ്ട പദ്ധതി ഫണ്ട് നാല് കോടി രൂപ ലാപ്‌സാക്കി, അധികൃത കെട്ടിട നിർമാണത്തിന് അനുമതി നൽകി, തൊഴിലുറപ്പ് പദ്ധതിയും മാലിന്യസംസ്കരണവും അട്ടിമറിച്ചു, ജില്ലാ പഞ്ചായത്ത് നൽകിയ പണം ഉപയോഗിച്ച് നിർമിക്കുന്ന മാന്ത്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് .കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

നോർത്ത് കാരശ്ശേരിയിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ ഒട്ടേറെ പേർ പങ്കെടുത്തു. ധർണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശിവദാസൻ അധ്യക്ഷനായി., ഏരിയസെക്രട്ടറി വി.കെ. വിനോദ്, പി.കെ.രതീഷ്, എം. ആർ. സുകുമാരൻ, എ.പി.മോയിൻ, ആലി തുടങ്ങിയവർ സംസാരിച്ചു. ഒ. സുഭാഷ്, കെ.പി. വിനു, ദേവരാജൻ, കെ.സുരേഷ്, ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്. അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button