Kodanchery

വർദ്ധിച്ചുവരുന്ന വ്യാജ മദ്യ വില്പനയ്ക്കും ലഹരി മാഫിയക്കും എതിരെ കോടഞ്ചേരിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരിയിൽ കാലങ്ങളായി വർദ്ധിച്ചുവരുന്ന വ്യാജമദ്യ വില്പനയ്ക്കും ലഹരി മാഫിയകൾക്കും എതിരെ പൊതുയോഗം നടത്തി. കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ മദ്യ വില്പന കഴിഞ്ഞകാലങ്ങളിലായി അനിയന്ത്രിതമായി ഉയർന്നുവന്നിരിക്കുന്നു കുട്ടികൾ ഉൾപ്പെടെ പുതുതലമുറ വഴിതെറ്റുന്ന ഈ പ്രവണതയിൽ രാസ ലഹരികളുടെ സാന്നിധ്യവും കടന്നുവരുന്നത് ഭീതിയോടെയാണ് കാണുന്നത്.

നിരവധി സ്കൂളുകളും ആരാധനാലയങ്ങളും ഉള്ള കോടഞ്ചേരിയിൽ മദ്യ, മയക്കുമരുന്ന് വില്പനക്കാരുടെ പ്രവർത്തനങ്ങളിൽ പോലീസും എക്സൈസും കണ്ണടച്ച് ഇരുട്ടാക്കുന്നതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

പൊതുയോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ.പി.ചാന്ദിനി ഉദ്ഘാടനം ചെയ്തു മേഖല ജോ.സെക്രട്ടറി അമ്പിളി ഷാജി സ്വാഗതം പറഞ്ഞു മേഖല പ്രസിഡണ്ട് ബിന്ദു ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനധിപത്യ മഹിള അസോസിയേഷൻ ഏരിയ വൈസ് പ്രസിഡന്റ് പുഷ്പ സുരേന്ദ്രൻ, സിന്ധു സാബു, റിനീത ബാബു, എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ മേഖല ട്രഷറർ നിഷ റെജി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button