ഇൻറർ കോളേജിയേറ്റ് ഫെസ്റ്റ് 2K25 അസ്ത്ര സമാപിച്ചു

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച ഇൻറർ കോളേജിയേറ്റ് ഫെസ്റ്റ് അസ്ത്ര 2K25 സമാപിച്ചു. കോളേജ് മാനേജർ ഫാ.മാർട്ടിൻ അഗസ്റ്റിൻ പ്രമോ വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
വിവിധ മത്സരയിനങ്ങളിലായി വിവിധ ജില്ലകളിലെ കോളേജുകളിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. 65 പോയിൻ്റോടുകൂടി സെൻറ് ജോസഫ് ദേവഗിരി (ഓട്ടോണമസ്) കോളേജ് ചാമ്പ്യന്മാർ ആയി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറായ അസിം വെളിമണ്ണ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഫെസ്റ്റിലെ മത്സര വിജയികൾക്ക് നിരവധി ക്യാഷ് അവാർഡുകൾ വിശിഷ്ടാതിഥി വിതരണം ചെയ്തു. സമാപനത്തോട് അനുബന്ധിച്ച് സംഗീതജ്ഞനായ നിർഞ്ചൻ കബീറിന്റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. പരിപാടികൾക്ക് ഫെസ്റ്റ് കോഡിനേറ്റേഴ്സായ അഭിരാമി കെ യു സുധീഷ് സി എന്നിവർ നേതൃത്വം നൽകി.